Tuesday, February 23, 2021

ഞാനും , എൻ്റെ കഥാപാത്രങ്ങളും

 ഞാൻ എഴുതുന്നത്  എൻ്റെ  ഓർമ്മകൾ മാത്രമാണ്,  കൊല്ലത്തിന്റെ ചരിത്രമൊന്നുമല്ല എന്റെ നേര്കാഴ്ചയുടെ സത്യം അതിൽ കണ്ടവരുണ്ടാകാം, കേട്ടവരുണ്ടാകാം, പെട്ടവരുണ്ടാകാം ജീവിതത്തിൽ തൊട്ടവരും തോറ്റവരും ഉണ്ടാകാം 

ഓർമ്മയിൽ വരുന്ന പ്രധാനികൾ 

1. സായിവ് (ഹാജിയാർ) എന്നു വിളിപ്പേര് 

2. ജലാലിക്ക പൊടിവലിയാണ് പ്രധാന ഹോബി

3. പോക്കിറി  ആന്ത്രാൻ (കച്ചവടക്കാരനാണ്)

4. ഫേസ് കട്ട് രാജൻ (കൂലിപ്പണി)

5, ഫ്ലവർബാബിപൂകുഞ്ഞു  പരിഷ്ക്കരിച്ച പേരാണ്  "  ഫ്ലവർബാബി " (ചായക്കച്ചോടം)

6. ജീൻ വാൾ  ജീൻ   (എങ്ങോ നിന്ന്, .എപ്പോഴോ വന്ന ഒരു സായിപ്പ്

7.  കഥ പറയുന്ന കണാരൻ  

      ഇനിയുമുണ്ട് കഥാപാത്രങ്ങൾ അണിയറയിൽ ഒരുങുന്നു .......

* ചിലപ്പോൾ അക്ഷരത്തെറ്റുകൾ ഉണ്ടാവാം മൊബൈൽ യൂണികോഡ് പ്രശ്ങ്ങൾ വരുത്താം തിരുത്തി വായിക്കാൻ അപേക്ഷ 

കഥയിൽ  നിങ്ങൾ  വരാം, ഞാൻ വരാം അങ്ങനെ പലരും പലേടത്തും കടന്നു വരാം                                 എങ്കിൽ ഉടൻ പ്രതീക്ഷിക്കാം വായനയിൽ തുടരാം

                                                                                               

Tuesday, February 12, 2008

കൊല്ലം കണ്ടവന' ഇല്ലം വേണ്ട


കൊല്ലം കണ്ടവന' ഇല്ലം വേണ്ടെന്ന പഴമൊഴിയ്ക്ക്‌ പേരു ദോഷം വരുത്താത്ത ഭൂപ്രദേശം പ്രശസ്തരും അപ്രശസ്തരും, നല്ലവനും, കൊള്ളരുതാത്തവനും, പണ്ഡിതനും, പാമരനും ഉള്ളവനും, ഇല്ലാത്തവനും അങ്ങനെ..യങ്ങനെ...ഒരു പോലെ വാണരുളുന്ന എന്റെ നന്‍മനിറഞ്ഞ നാട്‌....
നിങ്ങള്‍ വിചാരിക്കുന്ന പോലെ ഇത്‌ ഒരു നാടിന്റെ ചരിത്രപശ്ചാത്തലമോ കഥയോ ഒന്നുമല്ല. പിന്നയോ.. അവിടെ വസിക്കുന്ന കുറെ സാധാരണക്കാരുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന അനുഭവങ്ങളുടെ ചിന്തുകള്‍..
അതില്‍ ചിരിയുണ്ടാകാം, ചിന്തയുണ്ടാകാം, അനുഭവങ്ങളുടെ, നോവിന്റെ കണ്ണീരുണ്ടാകാം.. ഒക്കെ..ഒക്കെ, ചേര്‍ത്തിരിക്കുന്ന ഈ താളുകളില്‍ എന്നെ കാണാം, നിങ്ങളെ കാണാം, അരുകിലെ സുഹൃത്തിനെ കാണാം...തീര്‍ച്ചയായും നിങ്ങള്‍ക്കും പങ്കുകൊള്ളാം... തുടക്കം കൊല്ലം ആശ്രാമം മൈതാനത്ത്‌ അരങ്ങേറുന്ന നാടകത്തോടയാണ`..... ഇതിനായി ഒരുക്കങ്ങളൊത്തിരിയാവശ്യമാണ`...
എവിടെ നമ്മുടെ പുള്ളി.... കൊല്ലത്തളിയോ...പൂയ്‌...പൂയ്‌....
കാത്തിരിക്കൂ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ..കാത്തിരിക്കൂ.......